തൃശൂര്‍ എരുമപ്പെട്ടിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ കാണാം


Advertisement

കൊയിലാണ്ടി: എരുമപ്പെട്ടിയില്‍  കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കനത്ത മഴയില്‍ വേഗത്തില്‍ വന്ന കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡരികിലെ മണ്‍കൂനയില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു.

Advertisement

കാര്‍ ഓടിച്ചിരുന്ന വെള്ളറക്കാട് സ്വദേശി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച അഞ്ചുമണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്നുവന്ന കാര്‍ പെട്രോള്‍ പമ്പിലേക്ക് തിരിക്കാന്‍ ബ്രേക്കിട്ടപ്പോഴായിരുന്നു മറിഞ്ഞത്.

Advertisement

Advertisement


Summary: Accident in Trissur Erumappeti