താമരശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു; രണ്ടാം വളവിന് സമീപമായിരുന്നു അപകടം
താമരശ്ശേരി: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിച്ച് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രണ്ടാം വളവിന് സമീപം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചുരമിറങ്ങി വരികയായിരുന്ന ലോറിയും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പോലീസ് സ്ഥലത്തെത്തി ഇരു വാഹനങ്ങളും നീക്കിയതിന് ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചത്. അതുവരെ ഒറ്റവരിയായായിരുന്നു വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.