പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും അപകടത്തില്‍പ്പെട്ടു; ഓട്ടോ തലകീഴായി മറിഞ്ഞു, യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്


Advertisement

പയ്യോളി: പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്. തെനങ്കാലില്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

Advertisement

അയനിക്കാട് കുണ്ടാടേരി ഷജിലിനും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പയ്യോളി പൊലീസ് അറിയിച്ചു.

Advertisement

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പിന്നാലെയെത്തിയ മിനിലോറിയില്‍ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

Advertisement

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാര്‍ പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലേക്ക് അയച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി.