നന്തി മേല്‍പ്പാലത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച ടൂവീലര്‍ കുഴിയില്‍ വീണ് അപകടം; കക്കഞ്ചേരി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം


Advertisement

നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിതയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

Advertisement

ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്തിയില്‍ ഒരു മരണവീട് സന്ദര്‍ശിച്ച് ഉള്ള്യേരിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഭര്‍ത്താവ് വേലായുധന് (പ്ലാന്‍ എസ്റ്റിമേറ്റര്‍) നിസാര പരിക്കുണ്ട്.

Advertisement

കൊളത്തൂര്‍ സ്വദേശികളായ വേലായുധന്റെയും സുശീലയുടെയും മകളാണ് സജിത.

Advertisement

മക്കള്‍: അമയ, അനല്‍
സഹോദരിമാര്‍: വിജിത, ഷല്‍ന (കൊളശ്ശേരി).