മുചുകുന്ന് കൊയിലോത്തുംപടിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു


Advertisement

മുചുകുന്ന്: കൊയിലോത്തുംപടിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാെല്ലം ഊരാംകുന്നുമ്മൽ റിനീഷാണ് മരിച്ചത് നാൽപ്പത്തിയാറ് വയസായിരുന്നു.

Advertisement

കൊയിലോത്തുംപടി എലഞ്ഞിത്തറയിൽ ഇന്നലെ രാത്രിയാണ് സംഭവം. ആനക്കുളത്തുനിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ബൈക്കും മുചുകുന്ന് ഭാഗത്ത് നിന്ന് ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ റിനീഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടശേഷം നിർത്താതെ പോയ ഓട്ടോയെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

Advertisement

ദാസൂട്ടിയുടെയും ദാക്ഷായണിയുടെയും മകനാണ്. രമ്യ ഭാര്യയും ഹരി ദേവ് മകനുമാണ്. മിനി, രജിത എന്നിവർ സഹോദരങ്ങളാണ്.

Advertisement