കോഴിക്കോട് നിയന്ത്രണം വിട്ട കാർ സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു


കോഴിക്കോട്: ചേവായൂര്‍ നെയ്ത്കുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം.

ചേവായൂര്‍ എകെവി റോഡില്‍ രാധാകൃഷ്ണന്‍ എന്നയാള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.

അപകടം നടന്ന വീടിന് സമീപത്തെ കുത്തനെയുള്ള കയറ്റത്തിലൂടെയാണ് കാര്‍ കുതിച്ചെത്തിയത്. പിന്നാലെ വീടിന്റെ ഗേറ്റ് തകര്‍ത്ത് കിണറ്റിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ കിണറിന്റ ഇരുമ്പ് കമ്പിയില്‍ തങ്ങി കാര്‍ നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.