കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ കലുങ്കിലിടിച്ച് അപകടം; എട്ട് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്


Advertisement

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍ (65), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ടവേര കാര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്.

Advertisement

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉരുവച്ചാല്‍ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു. അമിത വേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement

അപകടം നടന്നയുടനെ നാട്ടുകാര്‍ എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹവും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement

summary: Two people were dide in an accident in koothuparamb a vehicle carrying passengers returning to Kannur from Karipur airport