കോയമ്പത്തൂരിൽ വാഹനാപകടം; പയ്യോളി തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം


കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം. പയ്യോളി തച്ചൻകുന്ന് കിഴക്കയിൽ ശശിയാണ് മരിച്ചത്. അൻപത്തിരണ്ട് വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറും താര റസിഡൻസ് കുടുംബാംഗവുമാണ് ശശി.

രാവിലെ 10 മണിയോടെ കോയമ്പത്തൂർ സുള്ളൂരിലാണ് അപകടമുണ്ടായത്. ശശി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു. വാഹനത്തിൽ ശശിയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തമിഴ്നാട് സ്വദേശിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സുളളൂർ ഇ.എസ്.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ശശിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തമിഴ്നാട് സ്വദേശി തീവ്രപരിചരണ വിഭാഗത്തിലാണ്.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
ഇതിനായി ബന്ധുക്കളും നാട്ടുകാരും കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്.

പരേതരായ കേളപ്പൻറേയും ജാനുവിന്റേയും മകനാണ് ശശി. ഭാര്യ: മിനി. മക്കൾ: അഭിനന്ദ് (മണിയൂർ എഞ്ചിനിയറിങ്ങ് വിദ്യാർഥി), അനുശ്രീ (നഴ്സിസിങ്ങ് വിദ്യാർഥിനി). സഹോദരി: രാധ (തുറയൂർ പഞ്ചായത്ത് മുൻ അംഗം).