കളിചിരികളുമായി ഇനി അവനില്ല; കണയങ്കോട് വാഹനാപകടത്തിൽ മരിച്ച അഭിഷേകിന്റെ സംസ്ക്കാരം വെെകീട്ട്


കൊയിലാണ്ടി: ഇന്നലെവരെ കളിചിരികളുമായി കൂടെയുണ്ടായിരുന്നവൻ അകാലത്തിൽ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് ഉള്ള്യേരി മുണ്ടോത്ത് പ്രദേശത്തുകാർ. പറാട്ടാം പറമ്പത്ത് മീത്തൽ അഭിഷേകിന്റെ മരണമാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തിയത്. ​കണയങ്കോട് പാലത്തിന് സമീപം ഇന്ന് രാവിലെ ബൈക്കും ലോറിയും കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിലാണ് അഭിഷേകിന് ജീവൻ നഷ്ടമായത്. 

ഇന്ന് ​ഗൃഹപ്രവേശനം നടക്കാൻ പോകുന്ന വീട്ടിൽ സജീവമായി ഇന്നലെ അഭിഷേക് ഉണ്ടായിരുന്നു. ഇന്ന് കാണാമെന്ന് പറഞ്ഞായിരുന്നു മടക്കം. രാവിലെ കൊയിലാണ്ടി ഭാ​ഗത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നതിനാലാണ് കാലത്തെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ യാത്ര കണയങ്കോട് എത്തിയപ്പോഴേക്കും ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.   

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അഭിഷേക് തൽക്ഷണം മരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപിടകളും പോസ്റ്റുമോർട്ടവും പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് വെെകീട്ട് മൂന്ന് മണിക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

കണയങ്കോട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഉള്ള്യേരി സ്വദേശിയായ പതിനേഴുകാരൻ