യൂത്ത്‌ലീഗ് യുവോത്സവം;  മൂടാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് യൂത്ത് ലീഗ്


നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് യുവോത്സവത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിന്നേര്‍സ് നാരങ്ങോളി കുളം ശാഖയും റണ്ണേഴ്‌സ് ത്രിമുക്ക് ശാഖയും കരസ്ഥമാക്കി.

യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ റിയാസ്, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, എടത്തില്‍ റഷീദ്, റഫിഖ് ഇയ്യത്ത്കുനി, റബീഷ് പുളിമുക്ക്, സജീര്‍ പുറായില്‍, ഫൈസല്‍ കോവുമ്മല്‍, ടി. നൗഷാദ്, ഫൈസല്‍ മൊകേരി, വസിം കുണ്ടുകളം, ആശീഖ് ഒ.ടി, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.