കോഴിക്കോട് രാമനാട്ടുകരയില്‍ കെ.എസ്.ആര്‍.ടി .സി ബസ്സിടിച്ച് അപകടം; നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ ബസ്സിടിച്ച് 12 പേര്‍ക്ക് പരുക്ക്


കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് അപകടം. അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം.

രാമനാട്ടുകരയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.