അബിഗേല്‍ സാറ സുരക്ഷിത; കൊല്ലം ആശ്രമം മൈതാനത്തുനിന്നും കുഞ്ഞിനെ ഏറ്റെടുത്ത് പൊലീസ് – വീഡിയോ കാണാം


കൊല്ലം: കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തുനിന്നാണ് കുഞ്ഞിനെ തിരികെ കിട്ടിയത്.

കൊല്ലം ആശ്രമം മൈതാനത്ത് ഉച്ചഭക്ഷണം കഴിക്കാനെത്തിയവര്‍ തനിച്ച് കുട്ടിയെ കണ്ടതോടെ കാര്യം തിരക്കുകയായിരുന്നു. കൂടെ ആരുമില്ലെന്ന് പറഞ്ഞതോടെ പൊലീസിനെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു.

നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചില്‍ തുടങ്ങിയതാണ് ഈ തിരച്ചില്‍ വിജയത്തിലേക്ക് എത്തിച്ചത്.

പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവില്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. കുട്ടി അവശനിലയിലാണ്. കുട്ടിക്ക് പൊലീസുകാര്‍ ബിസ്‌കറ്റും വെള്ളവും കൊടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

വീഡിയോ: