ആശ്വാസ് പദ്ധതി കൊയിലാണ്ടിയില്‍ നടപ്പിലാക്കി; പദ്ധതിയില്‍ വ്യാപാരികളെ ചേര്‍ത്തത് ജില്ലാ കമ്മിറ്റി നേരിട്ടെത്തി


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നടപ്പിലാക്കിയ ആശ്വാസ് പദ്ധതി കൊയിലാണ്ടിയില്‍ നടപ്പിലാക്കി. കൊയിലാണ്ടിയില്‍ നടപ്പിലാക്കാത്തതിനാല്‍ ജില്ലാ കമ്മറ്റി നേരിട്ടെത്തിയാണ് വ്യാപാരികളെ ആശ്വാസ് പദ്ധതിയില്‍ ചേര്‍ത്തത്.

ആശ്വാസ് പദ്ധതിയില്‍ അംഗമാവുന്ന ഒരു വ്യാപാരി മരിച്ചാല്‍ അയാളുടെ വീട്ടില്‍ പത്തുലക്ഷം രൂപ ധന സഹായവും, ചികിത്സ സഹായം മൂന്നു ലക്ഷം രൂപയും നല്‍കുന്ന പദ്ധതിയാണ് ആശ്വാസ് പദ്ധതി.

ജില്ലാ വൈസ് പ്രസിഡന്റ് മണിയൊത് മൂസ, സെക്രട്ടറിമാരായ മനാഫ് കാപ്പാട്, വിനോദന്‍ പയ്യോളി, വാനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബ ശിവാനന്ദന്‍, നിയോജക മണ്ഡലം പ്രസിഡന്റ് സുകുമാരന്‍ തിക്കോടി, ജനറല്‍ സെക്രട്ടറി സുനൈദ്, സെക്രട്ടറി ജലീല്‍ മൂസ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷൗക്കത്ത്, വാനിതാ വിംഗ് ജില്ലാ സെക്രട്ടറി സിന്ധു എക്‌സിക്യൂട്ടീവ് അംഗം സുമതി, സജിത എന്നിവര്‍ പങ്കെടുത്തു.

കൊയിലാണ്ടി യൂണിറ്റിന്റെ എതിര്‍പ്പ് അവഗണിച്ച് നിയോജകമണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. വ്യാജപണപ്പിരിവെന്ന് ആരോപിച്ച് നിലവിലെ യൂണിറ്റ് ഭാരവാഹികള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.