ആഷിക്ക് മാടാക്കരയുടെ കോമഡി വെബ്‌സീരീസ് ‘കെണിയന്‍മുക്ക്’ പുറത്തിറങ്ങുന്നു; യൂട്യൂബ് റിലീസ് ഇന്ന് അഞ്ച് മണിക്ക്


മൂടാടിയില്‍ ബിസ്‌ക്കറ്റുമായെത്തിയ അറബിയെ ഓര്‍മ്മയില്ലേ, ലോക്കേഷനില്‍ അറബി വേഷത്തില്‍ നാട്ടുകാര്‍ക്ക് കൗതുകമായ ‘കെണിയന്‍ മുക്കിലെ’ അറബിയും കൂട്ടരും ഇനി യൂട്യൂബിലുണ്ടാവും. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും സിനിമാ രംഗത്തേക്കുവന്ന കൊയിലാണ്ടിക്കാരനായ കലാകാരന്‍ ആഷിക്ക് മാടാക്കര കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കെണിയന്‍മുക്ക് എന്ന കോമഡി വെബ്‌സീരീസ് ഇന്ന് യൂട്യൂബിലൂടെ റിലീസ് ചെയ്യുകയാണ്. ഇന്ന് അഞ്ച് മണിക്ക് ഖാലിദ് കുറ്റ്യാടി യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറക്കുന്നത്.

ഉല്ലാസ് കെ.ഉണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷമീം കൊയിലാണ്ടി, ശ്രീകുമാര്‍ പുത്തലത്ത് എന്നിവര്‍ സഹസംവിധായകരാണ്.

റഷീദ് പുറക്കാട് നല്ലാട്ടില്‍ ആണ് നായക വേഷം ചെയ്തിരിക്കുന്നത്. സ്മിത സുരേന്ദ്രന്‍, അജിത്ത് ഉപാധി കൂടത്തായി, ഉമ്മര്‍കുട്ടി, സതീഷ് പട്ടാമ്പി, രാജന്‍ പട്ടാമ്പി, മുരളി കുറ്റിപ്പുറം, ഉഷ മുജുകുന്നു, കൃഷ്ണപ്രഭ മുചുകുന്ന്, മുസ്തഫ കേളോത്ത് മൂടാടി, ഇസ്മായില്‍ മൂടാടി, റംഷി കാലിക്കറ്റ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.