‘പ്രവാസ ജീവിതത്തിന്റെ തിളക്കമില്ലാത്ത മറുവശം, മണലാരണ്യത്തെക്കാൾ ചുട്ടുപൊള്ളുന്ന നജീബിന്റെ അനുഭവം’; വിയ്യൂർ വായനശാലയുടെ പ്രതിമാസ പുസ്തക ചർച്ച ‘വായനാ വസന്ത’ത്തിൽ ആടുജീവിതം


Advertisement

കൊയിലാണ്ടി: വിയ്യൂർ വായനശാലയിൽ പ്രതിമാസ പുസ്തക ചർച്ച ‘വായനാ വസന്തം’ ആരംഭിച്ചു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് തിങ്കളാഴ്ചത്തെ പുസ്തക ചർച്ചയ്ക്കെടുത്തത്. കരുണൻ പുസ്തക ഭവൻ ഉദ്ഘാടനം ചെയ്തു. മോഹനൻ നടുവത്തൂർ അധ്യക്ഷനായി.

Advertisement

രാഗേഷ് മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽ ഇ.ഡി.ദയാനന്ദൻ, തന്മയ രജീഷ് എന്നിവർ സംസാരിച്ചു. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി പ്രവാസ ജീവിതത്തിന്റെ യാതനകളും വേദനകളും ആവിഷ്ക്കരിക്കുന്ന നോവലാണ് ആടുജീവിതം. ‘നാം അറിയാത്ത ജീവിതങ്ങൾ നമുക്ക് കെട്ടുകഥയാണ്’ എന്ന പ്രശസ്തമായ വരി ഈ നോവലിൽ നിന്നുള്ളതാണ്.

Advertisement
Advertisement