കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാറേക്കാട്ടില്‍ ബഷീറിന്റെ മകന്‍ റംഷാദിനെയാണ് കാപ്പചുമത്തിയത്.
കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് റംഷാദ്. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സ്റ്റേഷന്‍ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണ്.
കരുതല്‍ തടങ്കല്‍ നിയമപ്രകാരം കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നത് ആറുമാസത്തേക്ക് വിലക്കിയിട്ടുണ്ട്.