നാട്ടുമാവിന്‍ തൈനട്ടും പരിസ്ഥിതി പൂന്തോട്ടമൊരുക്കിയും വിദ്യാര്‍ഥികളും ജനപ്രതിനിധികളും; കൊയിലാണ്ടി മേഖലയിലെ വിവിധയിടങ്ങളില്‍ പരിസ്ഥിതി ദിനം ആചരിച്ചു


സമഗ്ര ശിക്ഷ കേരളം ബി.ആര്‍.സി പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം ബി.ആര്‍.സി പന്തലായനി പരിസ്ഥിതിദിനം ആചരിച്ചു. ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കി വരുന്ന അലന്‍ ദേവിന്റെ വീട്ടില്‍ വൃക്ഷത്തൈ വച്ചുകൊണ്ട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

കുറുവങ്ങാട് ആണേലക്കടവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷനായി. പന്തലായിനി ബി.ആര്‍.സി ബി.പി.സി ഇ.പി.ദീപ്തി സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി കണ്‍സര്‍മാരായ ബിന്ദു.പി.ബി, ആര്‍.കെ.കുമാരന്‍, സുരേന്ദ്രന്‍.പി.ടി. സി.പി.ആനന്ദന്‍, സിനില ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ജാബിര്‍, അനീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പന്തലായി ബി.ആര്‍.സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സിനിഷ നന്ദി പറഞ്ഞു.

മാവിന്‍തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍; പരിസ്ഥിതിദിനം ആചരിച്ച് മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പരിപാടികള്‍ പ്രസിഡണ്ട് കെ.ടി.രാജന്‍ മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ (ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസം) കെ.പി.അനില്‍കുമാര്‍ (സെക്രട്ടറി , മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്) എന്‍.എം കുഞ്ഞിക്കണ്ണന്‍ (മുന്‍ ബ്ലോക്ക് മെമ്പര്‍) എന്നിവര്‍ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണവും കാര്‍ഷിക ക്ലബ്ബ് ഉദ്ഘാടനവും ചേമഞ്ചേരിയില്‍

ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണവും കാര്‍ഷിക ക്ലബ്ബ് ഉദ്ഘാടനവും
ചേമഞ്ചേരി കൃഷി ഓഫീസര്‍ വിദ്യാ ബാബു നിര്‍വ്വഹിച്ചു. ഈ വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കുന്ന
‘കറിവേപ്പിന്‍ തോപ്പ്, ‘വാഴത്തോപ്പ്’ പദ്ധതികള്‍ക്ക് കൃഷി വകുപ്പ് ഓഫീസര്‍ തുടക്കം കുറിച്ചു.

അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിത സി.കെ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി ഹാസിം ഹബീബുള്ള പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്റ്റാഫ് സെക്രട്ടറി ശ്രീഷു കെ.കെ, മുഹമ്മദ് ഷരീഫ്, മിഥ്‌ലജ് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഷംന ടീച്ചര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ അനൂദ കെ.വി നന്ദിയും പറഞ്ഞു.

നാട്ടുവാവിന്‍ തൈ നട്ട് പരിസ്ഥിതിദിനം കൊണ്ടാടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. വിദ്യാലയ കാര്‍ഷിക ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ഹരിത സഭ എന്നിവ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിദ്യാലയ
കാര്‍ഷിക ക്ലബിന്റെ നേതുത്വത്തില്‍ ‘നാട്ടുമാവിന്‍ തൈ നടീല്‍ നടത്തി.

നൂറുനാട്ടുമാവിന്‍ തൈകളുടെ ശേഖരണവും നടീലും നടത്തും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ അശോകന്‍ ഒളിയത്തടുക്കം, പി.ടി.എ പ്രസിഡന്റ് സുചീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ഷിജു മാസ്റ്റര്‍, ഹരീഷ് (എസ് എം സി ചെയര്‍മാന്‍) പി.ടി.എ അംഗങ്ങള്‍ അധ്യാപകരായ രതീഷ്, സ്വര്‍ണ്ണ, രാജേശ്വരി, വിദ്യാര്‍ത്ഥികള്‍, തുടങ്ങി ചടങ്ങില്‍ സംബന്ധിച്ചു.

ഹരിതസഭാംഗങ്ങളുടെ നേതൃത്വത്തില്‍ ഔഷധ സസ്യത്തോട്ട നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ക്വിസ് പ്രസംഗമത്സരം, നാച്വര്‍ ഹണ്ട്, ചുമര്‍ പത്രിക തയ്യാറാക്കല്‍ ബോധവല്‍ക്കരണ പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയവ നടത്തി.

കൊയിലാണ്ടി നെസ്റ്റില്‍ പരിസ്ഥിതി ദിന ആഘോഷം

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയില്‍ ഇന്ന് പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. നെസ്റ്റില്‍ തൈ നടുകയും സ്റ്റാഫുകള്‍ക്കും രോഗികള്‍ക്കും സസ്യതൈകള്‍ വിതരണം നടത്തുകയും ചെയ്തു.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജീവനക്കാരിലും രോഗികളിലും അവബോധം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഭൂമിയെ സംരക്ഷിക്കാനും പച്ചപ്പ് നിലനിര്‍ത്താനുമുള്ള നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ആളുകളിലേക്കെത്തിച്ചു.

പരിസ്ഥിതിദിനത്തില്‍ പൂന്തോട്ടമൊരുക്കി പേരാമ്പ്ര എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര:ലോകപരിസ്ഥിതി ദിനത്തില്‍ പേരാമ്പ്ര എ.യു.പി സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ പൂന്തോട്ടമൊരുക്കി പരിസ്ഥിതി ദിനം ആചരിച്ചു, ഹെഡ് മാസ്റ്റര്‍ പി.പി മധു ഉല്‍ഘാടനം ചെയ്തു. ആയിരത്തോളം ചെടികള്‍ ആണ് വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ചത്.

എന്‍.കെ.സിജി, ടി.കെ.ഉണ്ണികൃഷ്ണന്‍, സി.പി.എ.അസീസ്, ടി.ആര്‍ സത്യന്‍, ഇ.ഷാഹി, കെ.എം.സാജു എന്നിവര്‍ സംബന്ധിച്ചു.

നടുവണ്ണൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം

നടുവണ്ണൂർ: നടുവണ്ണൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ രാജൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എസ്. എം. സി. ചെയർമാൻ ശിബീഷ് , അനീഷ് ,വി. കെ. നൗഷാദ്, ജ്യോതി, നിർമ്മല എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഗീതശില്പവും സംഘടിപ്പിച്ചു.