മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ വൈരാഗ്യം; കണ്ണൂരിൽ അച്ഛനെ വീട്ടില്‍ കയറി വെട്ടി യുവാവ്
കണ്ണൂർ: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിൽ അക്ഷയും സുഹൃത്ത് അമർനാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ്യെ പൊലീസ് പിടികൂടി. പ്രതിയെ പെരിങ്ങോം പൊലീസിന് കൈമാറിയിട്ടുണ്ട്. കൂട്ടുപ്രതി അമർനാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A youth attacked a father in Kannur for not allowing his daughter to marry.