വടകരയില്‍ ഒരുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍


Advertisement

വടകര: കൂട്ടങ്ങരത്ത് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടങ്ങരത്ത് കുനിയില്‍ അരുണിന്റെ ഭാര്യ അശ്വിനിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisement

ഫോണുമായി വീടിന്റെ മുകള്‍നിലയിലേക്കുപോയ അശ്വിനിയെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ ഗള്‍ഫിലാണ്. ഭര്‍ത്താവിന്റെ അമ്മ മാത്രമേ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ.

Advertisement

പുതുപ്പണം മണപ്പുറത്ത് വേണുനാഥിന്റെയും പരേതയായ വനജയുടെയും മകളാണ്. സഹോദരന്‍: വരുണ്‍നാഥ്.

Advertisement

വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭര്‍ത്താവ് എത്തിയശേഷം പുതുപ്പണത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. ഒരുവര്‍ഷംമുമ്പാണ് ഇവരുടെ വിവാഹം നടന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

Summary: A young woman who got married a year ago in Vadakara was found dead at her husband’s house