നരിപ്പറ്റയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


നരിപ്പറ്റ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡ് മുള്ളമ്പത്ത് സ്വദേശി വി.പി.സിജു ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തോളമായി ചികിത്സയിലായിരുന്നു. അച്ഛന്‍: വലിയ പറമ്പത്ത് നാണു. അമ്മ: കമല. ഭാര്യ: ഷിജി. മകന്‍: മാധവ്.

സഹോദരങ്ങള്‍: സിനീഷ് (ഖത്തര്‍), സിജിത്ത് (വ്യവസായ വകുപ്പ് ഓഫീസര്‍) സഞ്ചയനം: ബുധനാഴ്ച.