മലപ്പുറത്ത് പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു


മലപ്പുറം: പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ഉന്നം മാറി വെടി കൊണ്ടതാണ് എന്നാണ് പ്രാഥമിക നിഗമനം.

കൂടെയുണ്ടായിരുന്ന സനീഷ്, അക്ബർ അലി എന്നിവരാണ് ഇർഷാദിനെ വയറിൽ വെടിയേറ്റ നിലയിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

ലൈസൻസ് ഇല്ലാത്ത തോക്കുമായാണ് ഇവർ കാട്ടുപന്നിയെ വേട്ടയാടാൻ പോയത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.