ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; വടകരയില്‍ ഇരുപത്തിയൊന്‍പതുകാരൻ മരിച്ചു


വടകര: വടകര ദേശീയ പാതയില്‍ പാര്‍ക്കോ ഹോസ്പിറ്റലിനു സമീപം ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. വടകര ചോറോട് രയരങ്ങോത്ത് പാറപ്പൊത്തില്‍ അനന്ദുവാണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു.

തിങ്കളാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനന്ദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍: പവിത്രന്‍ (ബഹ്റൈന്‍), അമ്മ: ഷീബ. സഹോദരങ്ങള്‍: അശ്വതി, യദുകൃഷ്ണ.

വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കും.

summary: a young man from Vatakara Chorod died in an accident