പുറക്കാട് സ്വദേശിയായ യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു


Advertisement

തിക്കോടി: പുറക്കാട് സ്വദേശിയായ യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. കോറംകണ്ടത്തില്‍ സൈനുല്‍ ആബിദീന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ദുബൈ നാഷണല്‍ സ്റ്റോറില്‍ സെയില്‍ ഓഫീസറായിരുന്നു.

Advertisement

മൂന്നുദിവസം മുമ്പായിരുന്നു സംഭവം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തും. നാലുമണിയോടെ പുറക്കാട്ടെ വീട്ടില്‍ എത്തിക്കും. പൊതുദര്‍ശനത്തിനുശേഷം പുറക്കാട് തോട്ടത്തില്‍ ജുമാഅത്ത് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Advertisement

കണ്ണികുളത്തില്‍ അസൈനാറുടെയും റംലയുടെയും മകനാണ്.

Advertisement
mid4]