പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് കര്‍ണ്ണാടകയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ കര്‍ണാടകയിലെ റെയില്‍വേ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷീദാണ്. കര്‍ണ്ണാടക, മദ്ദൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം.
പ്രവാസിയായ ജംഷീദ് ഒന്നര മാസം മുമ്പാണ് ഒമാനില്‍ നിന്ന് അവധിയെടുത്ത് നാട്ടില്‍ വന്നത്. പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് ആവിശ്യത്തിനാണ് ജംഷീദും സുഹൃത്തുക്കളും കര്‍ണ്ണാടകയില്‍ പോയതായിരുന്നു.
ഓള്‍ ഇന്ത്യ കെഎംസിസി മാണ്ട്യ ഏരിയാ കമ്മിറ്റി നേതാക്കളായ സലാം, സലീം, അനീഷ്, സിദ്ദീഖ്, റഷീദ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പോലീസിന്റെ സഹായത്തോടെ മൃതദേഹം മാണ്ട്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.