ജ്യൂസ് കടകളിലും പ്രത്യേക പരിശോധന; എരഞ്ഞിപ്പാലത്തെ ചിക്കിംഗ് കോൾഡ് സ്റ്റോറേജ് അടച്ചു; ജില്ലയിൽ പരിശോധന കർശനം


കോഴിക്കോട്: ജില്ലയിൽ പരിശോധന കർശനമായി തുടരുന്നു. ജില്ലയിൽ കോഴിക്കോട് നോർത്ത്,ഫറോക്, ചെത്തു കടവ്, കുറ്റികാട്ടൂർ, ചാത്തമംഗലം, വെള്ളി പറമ്പ് എന്നിവിടങ്ങളിലായി 21 സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 6 ഹോട്ടലുകൾ,5 ജ്യൂസ്‌ കടകൾ,5 മത്സ്യക്കടകൾ, ഒരു പലവ്യഞ്ജനക്കട എന്നിവയിൽ പരിശോധന നടന്നു.

ലൈസൻസ് എടുക്കാതെ പ്രവർത്തിച്ച എരഞ്ഞിപ്പാലത്തെ ചിക്കിംഗ് കോൾഡ് സ്റ്റോറേജ് താത്കാലികമായി അടച്ചു. നാല് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകി. ഫ്രസ്‌ക ബേക്സ് ആൻഡ് കൂൾബാർ, ചെത്തുകടവ്, ചാത്തമംഗലം ഹോട്ടൽ നാഷണൽ, വൈഷ്ണവി ബേക്കറി, ടി.പി ഫിഷ് സ്റ്റാൾ എന്നി കടകൾക്കാണ് നോട്ടീസ് നൽകിയത്.