ഒരു കുടുംബത്തിന്റെ അതിജീവനത്തിനായി നമുക്ക് കൈകോര്‍ക്കാം; കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അരിക്കുളം സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
അരിക്കുളം: കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അരിക്കുളം സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അരിക്കുളം പഞ്ചായത്തില്‍ ഊരള്ളൂര്‍ പുലച്ചുടല മീത്തല്‍ കെ.എം ഉല്ലാസ് ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
രണ്ട് വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കിഡ്‌നി മാറ്റിവെയ്‌ക്കേണ്ട സ്ഥിതിയാണ്. ചികിത്സയ്ക്കായി 25 ലക്ഷത്തിലധികം രൂപയാണ് ചിലവാകുക. പ്രായമായ അമ്മയും അച്ഛനും അടങ്ങുന്ന കുടുംബമാണ് ഉല്ലാസിന്റേത്.
ചികിത്സാ സഹായത്തിനായി പഞ്ചായത്ത് പ്രസിഡണ്ട് , മെമ്പര്‍ ഉള്‍പ്പെടുന്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു.
കിഡ്‌നി മാറ്റിവെയ്ക്കല്‍ അത്യാവശ്യമായതിനാല്‍ എത്രയും പെട്ടെന്ന് തുക കണ്ടെത്തേണ്ടതുണ്ട്. ഉല്ലാസിന്റെ ചികിത്സയ്ക്കായി നമുക്കും കൈകോര്‍ക്കാം.
Summary: a-young-man-from-arikulam-seeks-help-from-well-wishers-for-kidney-transplant-surgery.