കണയങ്കോട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം തിരക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും വലയെറിഞ്ഞ് പരിശോധിക്കുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആളെ കണ്ടെത്തി. സ്ഥലത്തെത്തി കൊയിലാണ്ടി ഫയര്‍ഫോഴ്‌സും തിരച്ചിലില്‍ പങ്കാളിയായി. ആളെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊയിലാണ്ടി ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്‍, അനില്‍കുമാര്‍, ഇന്ദ്രജിത്ത്, പി.കെ.ബാബു, സുകേഷ്, സുജിത്ത്, ഇര്‍ഷാദ്, സിജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.