വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
വടകര: കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍. ഇന്ന് രാവിലെ 9.15ഓടെ പ്രദേശത്ത് ആക്രി പെറുക്കാന്‍ എത്തിയ ആളാണ് മൃതദേഹം കണ്ടത്.
പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി. യുവാവിന്റെ പോക്കറ്റില്‍ നിന്നും മാഹിയില്‍ നിന്നും ആലുവയിലേക്ക് പോവുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Description: A young man died after falling from a train at Vadakara Karimbapanapalam