പയ്യോളിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: പയ്യോളി ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.