ഒന്നിച്ചിരുന്ന് മദ്യപിച്ചു, പിന്നാലെ തർക്കം; പാലക്കാട് സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു


പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. പാലക്കാട് പാഴികോട് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. രതീഷിന്റെ അയല്‍വാസി നൗഫലിനെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

നൗഫലും രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ കസ്റ്റഡിയിലുള്ള നൗഫലിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.