ക്വാറിയില്‍ താഴെ ജോലി ചെയ്യുന്നയാള്‍ക്ക് മൊബൈല്‍ ലൈറ്റ് അടിച്ചുകൊടുക്കുന്നതിനിടെ കാല്‍ വഴുതി വീണു; താമരശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു


Advertisement

കോഴിക്കോട്: ക്വാറിയില്‍ കാല്‍ വഴുതിവീണ് താമരശ്ശേരിയില്‍ യുവാവ് മരിച്ചു. ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി (34) ആണ് മരിച്ചത്.

Advertisement

കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായിരുന്നു സജിന്‍ ഹരി. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുകയായിരുന്നു. കാല്‍ വഴുതി താഴേക്ക് പതിച്ചായിരുന്നു അപകടം.

Advertisement

അച്ഛന്‍: എസ്.എം.സെല്‍വരാജ്. അമ്മ: സുമതി (റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്‌കൂള്‍) ഭാര്യ: അഞ്ജു. മകള്‍: ഇഹലക്ഷ്മി. സഹോദരങ്ങള്‍: സമിത എസ്.രാജ് (നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ് കാരാടി), ഡോ. സംഗീത എസ്.രാജ്.

Advertisement