ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍


Advertisement

ബാലുശ്ശേരി: ബാലുശ്ശേരിക്ക് സമീപം റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്.

Advertisement

പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് സ്ത്രീയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. പിന്നീട് ഓടിക്കൂടിയ നാട്ടുകര്‍ തീയണക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement
Advertisement

summary: burnt body of woman in balussery