ഇരിങ്ങത്ത് സ്ത്രീ കിണറ്റില്‍ വീണ് മരിച്ച നിലയില്‍


ഇരിങ്ങത്ത്: ഇരിങ്ങത്ത് സ്ത്രീ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കുപ്പേരിക്കാവ് ക്ഷേത്രത്തിന് സമീപം ആശാരികണ്ടി നാരായണി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.

രാവിലെ കിണറ്റില്‍ മൃതദേഹം കണ്ടതോടെ ബന്ധുക്കള്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ഭര്‍ത്താവ്: പുരുഷു.