കീഴരിയൂരിൽ പനി ബാധിച്ചു ചികിത്സയിലായിരുന്ന രണ്ടുവയസുകാരൻ മരിച്ചു


കീഴരിയൂർ: കീഴരിയൂർ ഉണിക്കാം കണ്ടി അയാൻ തേജ് അന്തരിച്ചു. രണ്ട് വയസ്സായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയയാണ് മരണ കാരണം.

ഫറോക്ക് ഗണപത് ജി എച്ച് എസ് അധ്യാപകൻ അജീഷിൻ്റെയും അളകയുടെയും മകനാണ്.