കക്കയത്ത് റോഡിലേയ്ക്ക് മരം കടപുഴകി വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി
തലയാട്: കക്കയത്ത് സ്‌കൂട്ടര്‍ യാത്രക്കാരി സഞ്ചരിക്കവെ മരം കടപുഴകി വീണു. കക്കയം-തലയാട് റോഡിലാണ് സംഭവം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് രക്ഷപ്പെട്ടത്.
പ്രദേശത്ത് രാവിലെ മുതല്‍ കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. മരം വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന പ്രദേശവാസികള്‍ മറുവശത്ത് നിന്ന് വരുകയായിരുന്ന ലാലിയോട് ശബ്ദമുണ്ടാക്കി വിവരമറിയിച്ചപ്പോഴാണ് മരംവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ആളുകള്‍ ശബ്ദമുണ്ടാക്കിയതു കൊണ്ട് മാത്രമാണ് വണ്ടി നിര്‍ത്തിയതെന്നും വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും ലാലി പ്രതികരിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ലാലി.