വിനോദയാത്രക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; കോഴിക്കോട് 12വയസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി


കോഴിക്കോട്: കോഴിക്കോട് പന്ത്രണ്ട് വയസുകാരിയെ അമ്മയുടെ സഹൃത്ത് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിഖിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

2024 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രക്കാണെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയത്. തുടര്‍ന്ന് കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വച്ച് പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.