എം.എസ്.എഫ് ഹബീബ്  എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു


കൊയിലാണ്ടി: എം.എസ്.എഫ്സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ഹബീബ്റഹ്‌മാന്റെ നാമധേയത്തില്‍ രൂപീകരിച്ചഹബീബ്എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പിന്റെ പ്രവേശന പരീക്ഷ നടത്തി. കൊയിലാണ്ടിയിലെ പരീക്ഷ കേന്ദ്രമായ ഐ.സി.എസ് സ്‌കൂളില്‍ 100 ഓളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി.

ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റഗ്രേറ്റഡ,് എട്ടാംക്ലാസ്, എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, കീം, ജീ,സി.എം.എ എന്നിവയോടൊപ്പം പ്ലസ് ടു ഇന്റഗ്രേറ്റഡ് സയന്‍സ്, സി.എ,സി.എം.എ, എസി.സി.എ എന്നിവയോടൊപ്പം പ്ലസ്ടു, വിദേശ എം.ബി.ബി.എസ്, ഏവിയേഷന്‍, മാനേജ്‌മെന്റ്, ഐ.എഎസ് കോച്ചിങ് തുടങ്ങിയവയിലാണ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം, അന്‍സില്‍ കീഴരിയൂര്‍, റഫ്ഷാദ് വലിയമങ്ങാട്, ഫസീഹ് സി, റനിന്‍ അഷ്റഫ്, നാദിര്‍ പള്ളിക്കര, റാഷിദ് വേങ്ങളം, ഷാനിബ് കോടിക്കല്‍, ആദില്‍ കിയൂര്‍, നബീഹ് അഹമ്മദ്, സമീല്‍ നന്തി, റിഫ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.