ചെങ്ങോട്ട് കാവ്- നന്തി ബൈപ്പാസ് നിര്‍മ്മാണം; പ്രതിസന്ധിയിലായ പന്തലായനി പ്രദേശം സന്ദര്‍ശിച്ച് അസിസ്റ്റന്റ് കളക്ടര്‍
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് പ്രവൃത്തി കാരണം പ്രതിസസന്ധി നിലനില്‍ക്കുന്ന പന്തലായിനി പ്രദേശം അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പന്തലായിനി കാട്ടുവയല്‍ റോഡില്‍ ബൈപ്പാസിന് കുറുകേ മൂന്ന് മീറ്റര്‍ ഉയരത്തിലും നാല് മീറ്റര്‍ വീതിയിലും ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കുക, വിയ്യൂര്‍ പന്തലായനി നിവാസികള്‍ നിലവില്‍ ഉപായാഗിച്ച് കൊണ്ടിരിക്കുന്ന വിയൂര്‍ – പന്തലായനി -കൊയിലാണ്ടി റോഡ,് പെരുവട്ടൂര്‍ – പന്തലായനി – കൊയിലാണ്ടി റോഡ്, കാട്ടുവയല്‍ – ഗേള്‍സ് സ്‌കൂള്‍ റോഡ്, കാട്ടുവയല്‍ – കൊയിലാണ്ടി റോഡ് , കോയാരികുന്ന് – കൊയിലാണ്ടി റോഡ്, എന്നീ പാതകള്‍ക്ക് സര്‍വ്വീസ് റോഡില്‍ പ്രവേശനം സുഗമമാക്കുക എന്നീ ആവശ്യങ്ങള്‍ പന്തലായിനി ഗതാഗത സംരക്ഷണ സമിതി വിദഗ്ധ സമിതി മുമ്പാകെ ഉന്നയിച്ചു.
ഇതില്‍ ബോക്‌സ് കള്‍വെള്‍ട്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സര്‍വീസ് റോഡിലേയ്ക്ക് നിലവിലുള്ള റോഡുകള്‍ക്ക് പ്രവേശനം കിട്ടുന്നതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും കളക്ടര്‍ ഉറപ്പു നല്‍കി. ഗതാഗത പ്രതിസന്ധി സംബന്ധിച്ച് കര്‍മ്മസമിതി, കാനത്തില്‍ ജമീല എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
അസിസ്റ്റന്റ് കലക്ടര്‍ക്ക് പുറമേ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, നാഷണല്‍ ഹൈവേ അതോറിറ്റി, അദാനി, വഗാര്‍ഡ് പ്രതിനിധികളും ഗതാഗത സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ പി. പ്രജിഷ, ജനറല്‍ കണ്‍വീനര്‍ പി, ചമശേഖരന്‍, യു.കെ. ചന്ദ്രന്‍, മനോജ് കുമാര്‍ കെ.പി., വി. രാജീവന്‍, ഒ.എം സതീശന്‍, പി. സിന്ധു, മണിശങ്കര്‍ എന്നിവരും പങ്കെടുത്തു.