ബൈക്കിന് കുറുകെ തെരുവ് നായ ചാടി; മണിയൂര്‍ എളമ്പിലാട് സ്വദേശിയായ അധ്യാപകന് പരിക്ക്


Advertisement

പയ്യോളി: നാടെങ്ങും തെരുവുമായ ശല്യം കൂടി വരുന്നതോടെ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. ഇന്നലെ പയ്യോളിയില്‍ തെരുവ് നായ കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് അധ്യാപകന് പരിക്കേറ്റു.

Advertisement

വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ മണിയൂര്‍ എളമ്പിലാട് എരണോത്ത് യൂസുഫിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.45 ഓടെ സംസ്ഥാന പാതയില്‍ തച്ചന്‍കുന്ന് ടൗണിന് സമീപമാണ് അപകടമുണ്ടായത്.

Advertisement

സ്‌കൂളിലേക്ക് പോവുന്നതിനിടെ റോഡിലൂടെ ഓടിയെത്തിയ നായ റോഡിന് കുറുകെ ചാടുന്നതിനിടയില്‍ ബൈക്കിന്റെ വീലിലിടിച്ച് തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വീണു. പരിക്കേറ്റ അധ്യാപകന്‍ പയ്യോളിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

Advertisement

summary: a teacher got injured in payyoli, a stray dog  jumping over the bike of him