തിക്കോടി സ്വദേശിനിയായ അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു


തിക്കോടി: തിക്കോടി സ്വദേശിനിയായ അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. കോയമ്പത്തൂരിലെ ശ്രീനാരായണ മിഷന്‍ മട്രിക്കുലേഷന്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്.

ഭര്‍ത്താവ്: സ്വരൂപ് (എഞ്ചിനിയര്‍, ബംഗളുരു). മകന്‍: ശ്രാവണ്‍ (പോളി ടെക്‌നിക് വിദ്യാര്‍ഥി). അച്ഛന്‍: പരേതനായ കെ.വി.ചന്ദ്രന്‍. അമ്മ: വത്സല. സഹോദരി: സുചിഷ.