മേപ്പയ്യൂര്‍ സ്വദേശിയായ അധ്യാപകനെ കാണാനില്ലെന്ന് പരാതി


മേപ്പയൂർ: അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ്.ബി സ്കൂളിലെ അധ്യാപകനാണ്.

മാർച്ച് മൂന്ന് മുതലാണ് ദേവദർശിനെ കാണാതായത്. ദിവസവും വടകരയിൽ നിന്ന് ബസിനാണ് മേപ്പയ്യൂരേക്ക് പോകാറുള്ളത്. അന്നേദിവസം സ്കൂൾ വിട്ട് സഹപ്രവർത്തകന്റെ വാ​ഹനത്തിൽ ദേവദർശ് ബസ് കയറുന്നതിനായി വടകര ടൗണിൽ വന്നിറങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയിട്ടും ദേവദർശ് വീട്ടിലെത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലിസിൽ പരാതി നൽകുകയായിരുന്നു.

മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ വിനീത് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പയ്യൂർ പോലിസിൽ ബന്ധപ്പെടണം 04962676220

Description: A teacher from Meppayyur has been reported missing