ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; കൊയിലാണ്ടി സ്വദേശിയായ കണ്ടക്ടറെ അറസ്റ്റ് ചെയ്ത് കോഴിക്കോട് വനിതാ പോലീസ്
കൊയിലാണ്ടി: ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊയിലാണ്ടി സ്വദേശിയായ കണ്ടക്ടര്‍ അറസ്റ്റില്‍. മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥ് (22 വയസ്സ്)നെയാണ് കോഴിക്കോട് വനിത പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ (19.2.2025) രാവിലെ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേയ്ക്ക് പോകുന്ന ബസ്സില്‍വെച്ച് എലത്തൂര്‍ എത്തിയപ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം നടത്തിയത്. കോഴിക്കോട് ബസ്സ് ഇറങ്ങിയ വിദ്യാര്‍ത്ഥിനി വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വനിതാ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടറായ ശ്രീസിത, സി.പി.ഓ മാരായ ജീന്‍സു, ദിജുഷ, സീന എ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പുതിയ ബസ്സ് സ്റ്റാന്റെ് പരിസരത്ത് വെച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
Summary: A student was treated rudely on the bus; Kozhikode women police arrested the conductor who is a native of Koyilandy.