കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. മാരാമുറ്റം തെരുവിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ രാവിലെ 9.30ഓടെയായിരുന്നു അപകടം.

വിദ്യാര്‍ഥിനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

പന്തലായനി സ്വദേശിനിയായ വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിന്റെ എഞ്ചിനാണ് തട്ടിയതെന്നാണ് വിവരം.