കൊയിലാണ്ടിയില്‍ വീണ്ടും തെരുവുനായ അക്രമണം; കണ്ടോത്ത് സ്വദേശിയായ വയോധികന് കടിയേറ്റു, കാലിന് പരിക്ക്
കൊയിലാണ്ടി: തെരുവുനായയുടെ അക്രമണത്തില്‍ വയോധികന് പരിക്ക്. കണ്ടോത്ത് സ്വദേശി റിയാസ് മനസ്സിൽ ഹുസൈൻ കോയ എന്നയാള്‍ക്കാണ് പരിക്കേറ്റത്. പയറ്റുവളപ്പിൽ പ്രദേശത്തു വച്ച് ഇന്ന് വൈകുന്നേരം
തെരുവുനായ കാലിമാണ് അക്രമണമുണ്ടായത്. നായ ഹുസൈന്റെ കാലിനാണ് കടിച്ചത്. ഉടന്‍ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. നഗരസഭയിലെ 33 ആം വാർഡിലെ പയറ്റുവളപ്പിൽ, എമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ് നായ ആളുകളെ അക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊരയങ്ങാട് തെരുവിൽ വച്ച് ഒരു വിദ്യാർത്ഥിയെ നായ അതിക്രൂരമായി കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്.
”സ്ഥിതി തുടരുകയാണെങ്കിൽ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിൽ വരാൻ പോകുന്നത്. ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാവണമെന്നും. അടഞ്ഞുകിടക്കുന്ന എബിസി സെന്ററുകൾ തുറന്നു പ്രവർത്തിപ്പിച്ച് തെരുവ് നായ്ക്കളെ വന്ദ്യകരണം ചെയ്യുന്ന നടപടികൾ പുനർ നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വാർഡ് കൗൺസിലർ മനോജ് പയറ്റ് വളപ്പിൽ പറഞ്ഞു.
Description: A stry dog attacked again in Koyilandy; The elderly man was bitten