ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്ന് ചാടിക്കടിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിൽ യുവാവിനെ ആക്രമിച്ച് തെരുവുനായ


Advertisement

മേപ്പയ്യൂർ: മേപ്പയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. വിളയാട്ടൂർ മൂട്ടപ്പറമ്പ് കിഴക്കെ കണിയാങ്കണ്ടി കെ.കെ. സനീഷിനാണ് കടിയേറ്റത്. വിളയാട്ടൂർ ഹെൽത്ത് സബ് സെൻററിന് സമീപത്തുകൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിനെ നായ പിന്തുടർന്ന് ചാടിക്കടിക്കുകയായിരുന്നു.

Advertisement

കീഴ്പയ്യൂരിലും കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. നെല്ലോടൻചാൽ പ്രദേശത്ത് ഒളോറ അമ്മതിന്റെ രണ്ട് ആടുകൾകളെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്.

Advertisement

പഞ്ചായത്തിലെ വിവിധയിടങ്ങൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ആളുകൾക്കിടയിലൂടെ ഓടിന്നതും വാഹനങ്ങൾ നശിപ്പിക്കുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നു. മാർക്കറ്റ് പരിസരത്തിനടുത്ത ടി.കെ. കോംപ്ലക്സിലും പരിസരപ്രദേശത്തും കൂട്ടമായി നായകൾ തമ്പടിക്കുന്ന സാഹചര്യമാണുള്ളത്. സാധനം വാങ്ങാനെത്തുന്നന്നവരെ ഭയമുണ്ടാക്കുന്നതരത്തിലാണ് നായകൾ ആളുകൾക്കും വാഹനങ്ങൾക്കുമിടയിൽ കടിപിടികൂടുന്നത്. ടൗണിൽ നിർത്തിയിട്ടിരുന്ന പൊതുപ്രവർത്തകനായ സി.എം. ബാബുവിന്റെ ഇരുചക്രവാഹത്തിന്റെ സീറ്റ് നായ കടിച്ചുനശിപ്പിച്ച സംഭവവുമുണ്ടായിരുന്നു.

Advertisement

Summary: