പയ്യോളിയില്‍ സ്‌ക്കൂട്ടര്‍ യാത്രികന്‍ അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു; ജീവൻ നഷ്ടമായത് വടകര ചോറോട് സ്വദേശിയ്ക്ക്
പയ്യോളി: പയ്യോളിയില്‍ സ്‌ക്കൂട്ടര്‍ യാത്രികന്‍ അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു. വടകര ചോറോട് ഈസ്റ്റ് വടക്കെ മണിയറത്ത് എം.കെ സുരേന്ദ്രന്റെ മകന്‍ എം.സോബിന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ അയനിക്കാട് പള്ളിക്ക് സമീപത്താണ് സംഭവം.
അപസ്മാരത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും വീണ് സോബിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.