കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് ബൈക്കിന് മുകളില്‍വെച്ച സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ് നഷ്ടപ്പെട്ടു


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുന്നിലായി പാര്‍ക്ക് ചെയ്ത ബൈക്കില്‍ വെച്ച സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ 9.30നാണ് സംഭവം.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ഥിയായ ടാനിഷിന്റെ നീല കളര്‍ സ്‌കൂള്‍ ബാഗാണ് നഷ്ടപ്പെട്ടത്. ബൈക്ക് ദേശീയപാതയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്തശേഷം ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ സ്‌കൂള്‍ ബാഗ് കാണാനില്ലായിരുന്നു.

കണ്ടുകിട്ടുന്നവര്‍ 9446072441 എന്ന നമ്പറില്‍ അറിയിക്കുക.