ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചെറുവണ്ണൂര്‍ സ്വദേശിനി സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു


ചെറുവണ്ണൂര്‍: രക്താര്‍ബുദം കാരണം ഗരൃുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 21 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. ചെറുവണ്ണൂര്‍ തെക്കെ പെരുവന കരുണാകരന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ ആര്യയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.

അപൂര്‍വ്വമായ രക്താര്‍ബുദം ബാധിച്ച് വെല്ലൂര്‍ സി.എം.സി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ആര്യ. കഴിഞ്ഞ മാസമാണ് അസുഖം സ്ഥിരീകരിച്ചത്. നിലവില്‍ നാല് കീമോകള്‍ ചെയ്തു. ചികിത്സാ ചിലവനായി 40 ലക്ഷം രൂപ ആവശ്യമാണ്. കുടുംബത്തിന് ഈ ചികിത്സാ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ചെയര്‍മാനും കെ.കെ ജിനില്‍ കണ്‍വീനറും ഗ്രാമപഞ്ചായത്ത് അംഗം കെ.പി ബിജു ട്രഷററും ആയ ചികിത്സാ കമ്മിര്‌റി രൂപീകരിച്ചിരിക്കുകയാണ്.

ധനസഹായം നന്‍കാനുളള അക്കൗണ്ട് വിശദാംശങ്ങള്‍

പി.ഒ ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ വഴി 673524.

KERALA BANK

ACCOUNT NUMBER 166012801200197.
IFC CODE KSBK 0001660.

ബന്ധപ്പെടാനുളള ഫോണ്‍ നമ്പര്‍: 9446662405. 9846423106, 9048070602.