വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വെച്ച് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കോതമം​ഗലം സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വെച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ വെെകീട്ട് നാല് മണിക്ക് ശേഷം കൊയിലാണ്ടി കൃഷ്ണ തിയേറ്റർ പരിസരത്തുള്ള ഗൾഫ് ബസാർ ഭാഗത്ത് വെച്ചാണ് പേഴ്സ് നഷ്ടപ്പെട്ടതെന്ന് ഡോ. അഖിൽജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എടിഎം കാർഡ്, ക്രെഡിറ്റ്‌ കാർഡ്,ആധാർ കാർഡ്, ഐഡി കാർഡ് എന്നിവയും കുറച്ച് പണവുമാണ് പേഴ്സിലുണ്ടായിരുന്നത്. പേഴ്സിലുള്ള പണം പേഴ്സ് കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികമായി കെെമാറുമെന്നും അഖിൽജിത്ത് പറഞ്ഞു.