വെള്ളപ്പൊക്കത്തിൽ നിന്നും നിന്നും മുക്തി നേടാം, വെള്ളം സ്വാഭാവികമായി ഒഴുകും; കോരപ്പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു


Advertisement

കോഴിക്കോട്: കോരപ്പുഴയിലെ ചളിയും മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി സംബന്ധിച്ചുള്ള ഹൈക്കോടതി കേസുകൾ തീർത്ത് ഹൈഡ്രോളിക് സർവ്വേക്ക് ശേഷമാണ് നിർമ്മാണ പ്രവർത്തി ആരംഭിക്കുക.

Advertisement

യോഗത്തിൽ ജില്ലാ കളക്ടർ ഡോക്ടർ തേജ് ലോഹിത് റെഡ്ഡി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ, കോർപ്പറേഷൻ കൗൺസിലർ മാരായ മോഹൻദാസ്, മനോഹരൻ, കോരപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ അനിൽകുമാർ, ചന്ദ്രശേഖർ ടി.വി, ചന്ദ്രഹാസനൻ, വിജയൻ, ഉമാനാഥ്, രതീഷ്, പുരുഷോത്തമൻ, ജലസേചന വകുപ്പ്, കോർപ്പറേഷൻ, ഹാർബർഹൈഡ്രോളിക് വകുപ്പ്, പുതിയ കരാർ കമ്പനി പ്രതിനിധി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisement

പദ്ധതി പ്രാവർത്തികമാകുന്നതോടെ പുതുതായി വരുന്ന ജലപാതക്കും കോരപ്പുഴ പ്രദേശത്ത് വെള്ളപ്പൊക്കത്തിനും ഇതോടെ പരിഹാരമാകും. റെയിൽവേ പാലം മുതൽ അഴിമുഖം വരെയാണ് ചെളിയും മണലും നീക്കം ചെയ്യുക. 2017 ൽ 3.75 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായ പദ്ധതി ടെൻഡർ ചെയ്ത കരാർ കമ്പനി കരാറിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.മന്ത്രിയും ജില്ലാ ഭരണകൂടവും നിരവധി തവണ ഇടപെട്ടിരുന്നു. എന്നാൽ കരാർ കമ്പനി സഹകരിച്ചിരുന്നില്ല.

Advertisement

summary:A project to restore the natural flow of the river by removing silt and sand from Korapuzha


Community-verified icon